"അവരും ദെെവത്തിന്റെ മക്കൾ" സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, വിപ്ലവകരമായ നിലപാടുമായി ഫ്രാൻസിസ് മാർപ്പാപ്പ
Wednesday 21 October 2020 9:34 PM IST
വത്തിക്കാൻ:സ്വവർഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് തിരുത്തി ഫ്രാൻസിസ് മാർപ്പാപ്പ.സ്വവർഗ പ്രണയിനികൾക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്. ഇവരും ദെെവത്തിന്റെ മക്കളാണ്. സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. നേരത്തെയും സ്വവർഗാനുരാഗികൾ, ജിപ്സികള്‍, ജൂതര്‍ എന്നീ വിഭാഗങ്ങളിലുള്ളവർക്കായി അനുകൂലമായ നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് മാർപ്പാപ്പ.