ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്,ഇടതിൽ വിശ്വാസം : നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ

Friday 23 October 2020 11:59 AM IST

കോട്ടയം: ഇടതുമുന്നണിയിൽ വിശ്വാസമെന്ന് എൻ സി പി നേതാവും എം എൽ എയുമായ മാണി സി കാപ്പൻ. കേരള കോൺഗ്രസ് - എം ജോസ് വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലാ സീറ്റിന്റെ കാര്യത്തിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്നും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ എൻ സി പി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ജോസ് വിഭാഗം ഇടതുമുന്നണിയോട് അടുക്കുന്ന ഘട്ടത്തിൽ എന്തുവന്നാലു പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പരസ്യമായി പറഞ്ഞിരുന്നു. ഒരുവേള അദ്ദേഹം യു ഡി എഫിനോട് അടുക്കുകയാണെന്നും പ്രചാരണമുണ്ടായിരുന്നു.

കഴിഞ്ഞദിവസം ചേർന്ന ഇടതുമുന്നണി യാേഗമാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് എൽ ഡി എഫിന്റെ വിലയിരുത്തൽ.​ഇ​ട​തു​ ​മു​ന്ന​ണി​യി​ലെ​ ​പ​തി​നൊ​ന്നാ​മ​ത്തെ​ ​ഘ​ട​ക​ക​ക്ഷി​യാ​ണ് ജോസ് വിഭാഗം.​

ഇന്നലെ നടന്ന യോ​ഗ​ത്തി​ൽ​ ​ആ​മു​ഖ​മാ​യി​ ​ക​ൺ​വീ​ന​ർ​ ​എ ​വി​ജ​യ​രാ​ഘ​വ​നാ​ണ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​യു ഡി എ​ഫ് ​വി​ട്ട് ​എ​ൽ ​ഡി ​എ​ഫു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​അ​റി​യി​ച്ച​ത്.​ ​അ​വ​രു​ടെ​ ​ക​ത്ത് ​ല​ഭി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ ​അ​ഭി​പ്രാ​യം​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സി ​പി എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു. യു ഡി എ​ഫി​നെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ ​തീ​രു​മാ​ന​മാ​ണി​തെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​മു​ന്ന​ണി​ ​പൊ​തു​വാ​യെ​ടു​ക്കു​ന്ന​ ​തീ​രു​മാ​ന​ത്തി​നൊ​പ്പം​ ​നി​ൽ​ക്കു​മെ​ന്ന് ​സി പി ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​പി​ന്നാ​ലെ​ ​സം​സാ​രി​ച്ച​ ​ഘ​ട​ക​ക​ക്ഷി​ക​ളെ​ല്ലാം​ ​കാനത്തിന്റെ അഭിപ്രായത്തെ പി​ന്തു​ണയ്ക്കുകയായിരുന്നു.