നയൻസിന്റെ 65-ാം ചിത്രം നെട്രികൺ
Saturday 24 October 2020 6:46 AM IST
ലേഡി സൂപ്പർ സ്റ്റാർ നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികൺ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനും നടിയുടെ ആൺസുഹൃത്തുമായ വിഘ്നേഷ് ശിവൻ ആണ് ചിത്രം നിർമിക്കുന്നത്. മുഖത്ത് മുറിവുകളോടെ കൈയിൽ ആയുധവുമേന്തി നിൽക്കുന്ന നയൻസിനെ പോസ്റ്ററിൽ കാണാം. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നടിയുടെ 65-ാം ചിത്രം ആണ്. മിലിന്ദ് റാവു ആണ് സംവിധായകൻ. നയൻതാര അന്ധയായാണ് അഭിനയിക്കുന്നത്. വിഘ് നേഷ് ശിവൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.