ഉമർ ഖാലിദിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

Saturday 24 October 2020 12:39 AM IST

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജുഡീഷ്യൽ കസ്റ്റഡി നവംബർ 20 വരെ നീട്ടാൻ കർക്കാർദുമ കോടതി ഉത്തരവിട്ടു. നിയമാനുസൃതം ഇരുവരെയും അവരുടെ സെല്ലുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കണമെന്നും തിഹാർ ജയിലിലെ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി. പൊലീസ് തന്നെ സെല്ലിനകത്ത് നിന്ന് പുറത്തിറങ്ങാനോ ഒരാളെ പോലും കാണാനോ അനുവദിച്ചില്ലെന്ന് ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി തനിക്ക് സുഖമില്ലെന്നും എല്ലായ്‌പ്പോഴും സെല്ലിൽ ഒതുങ്ങിനിൽക്കാനുള്ള ഉത്തരവ് കാരണം ശാരീരികവും മാനസികവുമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും ഉമർ ഖാലിദ് കോടതിയെ ബോധിപ്പിച്ചിരുന്നു.