അക്കിത്തം അനുസ്മരണം
Monday 26 October 2020 12:00 AM IST
തൊടുപുഴ: കേരള സാഹിത്യവേദി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അനുസ്മരണവും കവിത ആലാപനവും നടന്നു. കവി സുകുമാർ അരിക്കുഴ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ, ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം, ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം, സിജു രാജാക്കാട്, സജിത ഭാസ്‌കർ, രമ. പി. നായർ, ഇന്ദിര രവീന്ദ്രൻ, സുമ ഗോപിനാഥ്, ദേവദാസ് തൊടുപുഴ, ടി.എം. അബ്ദുൾകരിം എന്നിവർ പ്രസംഗിച്ചു.