712 പേർക്കുകൂടി കൊവിഡ്
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 712 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 941പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 559 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതിൽ 15 പേർ ആരോഗ്യ പ്രവർത്തകരാണ്. ഏഴു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കവടിയാർ സ്വദേശി വിജയമ്മ (59), പാച്ചല്ലൂർ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണൻകുട്ടി (72), ചിറയിൻകീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകൻ (60), സാരഥി നഗർ സ്വദേശി എ.ആർ. സലീം (60), മണക്കാട് സ്വദേശി അബ്ദുൾ റസാഖ് (75) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ശനിയാഴ്ച 909 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 951 പേർ രോഗമുക്തി നേടി. അഞ്ച് പേരുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ധനുവച്ചപുരം സ്വദേശി സുന്ദർ രാജ് (75), കരമന സ്വദേശി നിർമ്മല (68), പാച്ചല്ലൂർ സ്വദേശി ഗോപകുമാർ (53), പൂവാർ സ്വദേശി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരൻ നായർ (74) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 9,069 പേരാണു രോഗബാധിതരായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,380 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 25,185 പേർ വീടുകളിലും 182 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
ആകെ രോഗികൾ - 9,069
ആകെ നിരീക്ഷണത്തിലുള്ളവർ - 25,367
പുതുതായി നിരീക്ഷണത്തിലായവർ - 2380