എമി ബാരറ്റിന്റെ നിയമനത്തിന് അംഗീകാരം.
Tuesday 27 October 2020 1:27 AM IST
വാഷിംഗ്ടൺ: യു.എസ് സുപ്രീംകോടതി ജഡ്ജി എമി ബാരറ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റ നിയമന ശുപാർശ 48നെതിരെ 51 വോട്ടുകൾക്കാണ് പാസായത്. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗിന്റെ പിൻഗാമിയായാണ് എമി ബാരറ്റിനെ നിയമിച്ചത്. ഇത്രയും വേഗത്തിൽ ഒരു ജഡ്ജിയുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ്.