ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം കാഴ്ചവച്ച് ഭാവന, ചിത്രങ്ങൾ വെെറലാകുന്നു

Tuesday 27 October 2020 12:15 AM IST

സോഷ്യൽ മീഡിയയിൽ സജീവമാണ് മലയാളികളുടെ പ്രിയതാരം ഭാവന. എന്നും ശ്രദ്ധേയമാർന്ന പുത്തൻ ചിത്രങ്ങളാണ് ഭാവന ആരാധകർക്കായി പങ്കുവയ്ക്കുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നടി തന്റെ ചിത്രത്തിന് നൽകിയിരിക്കുന്ന അടികുറിപ്പും ഏറെ ശ്രദ്ധേയമാണ്.

"ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്" എന്നാണ് താരം കുറിച്ചിരിക്കുന്നത്. മഞ്ഞ ചുരിദാർ ധരിച്ച് അതിസുന്ദരിയാണ് ഭാവന ചിത്രത്തിൽ തിളങ്ങി നിൽകുന്നത്. ചുരിദാറിന് ഇണങ്ങുന്ന മഞ്ഞ റിങ് ഇയറിങ്സ് മാത്രമാണ് ആക്സസറീസ്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഭാവന ആരാധകരുടെ മനം കവരുകയാണ്.

വിവാഹ ശേഷം ബം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഭാവന ഇപ്പോൾ കന്നഡ സിനിമയിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ഭാവനയ്ക്ക് പിന്തുണ അറിയിച്ച് കമന്റുമായി എത്തിയത്. ആരാധകർക്ക് മറുപടി നൽകാനും ഭാവന മറന്നില്ല.