ബി ജെ പി നേതാവ് ഖുഷ്‌ബുവിനെ പൊലീസ് അറസ്റ്റ് ‌ചെയ്‌തു

Tuesday 27 October 2020 9:40 AM IST

ചെന്നൈ: ബി.ജെ.പി നേതാവ് ഖുഷ്ബു സുന്ദറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകവെയാണ് ഖുഷ്‌ബുവിനെ അറസ്‌റ്റ് ചെയ്‌തത്. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മനുസ്‌മൃതി വിവാദത്തിൽ വി.സി.കെ നേതാവ് തിരുമാവാലവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി.

കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് സമരത്തിന് അനുമതി നിഷേധിച്ചിരുന്നത്. മനുസ്‌മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വി.സി.കെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്‌മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവാലവന്റെ പ്രസംഗം. മനുസ്‌മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വി.സി.കെ നേതാക്കൾക്കെതിരെ ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ പരാതിയിൽ കേസെടുത്തിരുന്നു.