'മാ വൈഷ്‌ണോദേവി' യിലെ ഭൂമിദേവി നടി പ്രീതിക ചൗഹാൻ കഞ്ചാവ് വാങ്ങുന്നതിനിടെ പിടിയിൽ

Tuesday 27 October 2020 12:59 PM IST

മുംബയ്: ജനപ്രിയ ടെലിവിഷൻ സീരിയൽ 'മാ വൈഷ്‌ണോദേവി'യിലെ ഭൂമിദേവിയായും സങ്കട്മോചൻ മഹാബലി ഹനുമാൻ, സിഐഡി, സാവ്‌ധാൻ ഇന്ത്യ എന്നീ സിരിയലുകളിലെ വേഷങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ‌റ്റിയ നടി പ്രീതിക ചൗഹാൻ കഞ്ചാവ് വാങ്ങുന്നതിനിടെ അറസ്‌റ്റിലായി. 100 ഗ്രാമോളം കഞ്ചാവുമായി പ്രീതികയെയും ‌മറ്റൊരാളെയും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആണ് അറസ്‌റ്റ് ചെയ്‌തത്.

നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുംബയ് സോണൽ യൂണി‌റ്റാണ് ഇരുവരെയും പിടികൂടിയത്. നടിയെയും ഒപ്പം അറസ്‌റ്റിലായ ആളെയും കോടതിയിൽ ഹാജരാക്കി.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടർന്ന് മുംബയ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പരിശോധനകളും അറസ്‌റ്റുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രീതികയും കുടുങ്ങിയത്. പിടിയിലായവരുമായി ബന്ധമുള‌ള ഉണ്ടെന്ന് സൂചനയുള‌ള നിരവധി ചലച്ചിത്ര താരങ്ങളെ വിവിധ കേസുകളിൽ ചോദ്യം ചെയ്യുകയോ അറസ്‌റ്റ് ചെയ്യുകയോ ഉണ്ടായിട്ടുണ്ട്.