സഹായിക്ക് സർപ്രൈസ് സമ്മാനം നൽകി ജാക്വിലിൻ ഫെർണാണ്ടസ്
Thursday 29 October 2020 4:30 AM IST
ബോളിവുഡ് താരറാണി ജാക്വിലിൻ ഫെർണാണ്ടസ് തന്റെ സഹായിക്ക് ആഡംബര കാർ സമ്മാനിച്ചു ഞെട്ടിച്ചു. ദസറ ആഘോഷ ദിനത്തിലാണ് താരം സഹായിക്ക് സർപ്രൈസ് സമ്മാനം നൽകിയത് .തന്റെ സിനിമ കരിയറിന്റെ തുടക്കം മുതലുള്ള സഹായിക്കാണ് ജാക്വിലിൻ സർപ്രൈസ് സമ്മാനം നൽകിയത്. ഇതിനു മുൻപും താരം തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് കാർ സമ്മാനിച്ചിരുന്നു. തന്റെ സഹായികളോട് ജാക്വിലിൻ പുലർത്തുന്ന ഇൗ സ്നേഹവും കരുതലും ആരാധകർ കയ്യടിയോടെയാണ് വരവേൽക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നും കഥാപാത്രത്തിന്റെ വേഷമായ ട്രാഫിക് പൊലീസ് യൂണിഫോം ധരിച്ചാണ് ജാക്വിലിൻ സഹായിക്ക് കാർ സമ്മാനിക്കാനെത്തിയത്.