സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷം തടവ് ശിക്ഷ
Thursday 29 October 2020 2:25 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ സ്വയം പ്രഖ്യാപിത ഗുരുവായ കെയ്ത് റാനിയേറിന് ലൈംഗികതയെ ആരാധാക്കുന്ന പ്രത്യേക സംഘമുണ്ടാക്കി നിരവധി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തതിന് 120 വർഷം തടവ്.
എക്സിവം എന്ന പേരിൽ സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ മറവിലാണ് ഇയാൾ ലൈംഗിക ചൂഷണം നടത്തിയിരുന്നത്.
5,000 ഡോളർ ഈടാക്കി അഞ്ച് ദിവസത്തെ സെൽഫ് ഹെൽപ് കോഴ്സാണ് നൽകിയത്. ഈ കോഴ്സിനായി എത്തിയവരിൽ പലരും ലൈംഗിക, സാമ്പത്തിക ചൂഷണങ്ങൾക്ക് ഇരയായെന്നാണ് കണ്ടെത്തൽ.