എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി:ഖത്തർ

Thursday 29 October 2020 1:40 AM IST

ദോഹ: പ്രവാസികൾക്കു ഖത്തറിൽ തിരിച്ചെത്താനുള്ള എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി നീട്ടി. ഖത്തർ. ഐഡി ഇല്ലാത്ത 6 മാസം വരെ പ്രായമുള്ള നവജാത ശിശുക്കൾക്ക് എൻട്രി പെർമിറ്റ് വേണ്ട. ഇവർക്ക് ഓൺ അറൈവൽ വിസ ലഭിക്കും. കൊവിഡ് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ, ഖത്തർ താമസാനുമതി രേഖയുള്ള പ്രവാസികൾക്ക് തിരിച്ചെത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷനൽ എൻട്രി പെർമിറ്റ് ആഗസ്റ്റ് ഒന്ന് മുതൽ നിർബന്ധമാക്കിയിരുന്നു.