വെറുംവയറ്റിൽ എല്ലാംകൂടി വാരിവലിച്ച് കഴിക്കല്ലേ,​ രാവിലെ ഒഴിവാക്കേണ്ട ഭക്ഷണം ഇവയാണ്

Thursday 29 October 2020 12:35 AM IST

പ്രഭാത ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആകെ ഊർജസ്വലതയേയും ഉന്മേഷത്തെയും സ്വാധീനിക്കുന്നുണ്ട്. അതിനാലാണ് രാവിലത്തെ ഭക്ഷണം രാജാവിനെ പോലെയാവണമെന്ന് പഴമക്കാർ പറയാറുള്ളത്. പ്രഭാതത്തിൽ ഒഴിവാക്കേണ്ട ഭക്ഷണത്തെക്കുറിച്ച് അറിയാം. രാവിലെ വെറുംവയറിൽ ധാരാളം മധുരമുള്ള ഭക്ഷണം കഴിക്കുന്നത് പ്രമേഹസാദ്ധ്യത വർദ്ധിപ്പിക്കും. തൈര്, പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക. തക്കാളിയിലെ റ്റാനിക് ആസിഡ് അസിഡിറ്റി വർദ്ധിപ്പിക്കും. ഇത് അൾസറിലേക്ക് നയിക്കാം. ധാരാളം ഈസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ വയർ അസ്വസ്ഥമാകാൻ കാരണമാകും. കുക്കുംബർ പോലെ പച്ചനിറത്തിലുള്ള പച്ചക്കറികളും രാവിലെ ഒഴിവാക്കാം. വാഴപ്പഴം ,​ നല്ല എരിവുള്ള ഭക്ഷണങ്ങൾ എന്നിവയും കഴിക്കരുത്. കാർബണേറ്റ് ചെയ്ത തണുത്ത പാനീയങ്ങൾ രാവിലെ ഒഴിവാക്കാം. സിട്രസ് പഴങ്ങൾ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും അൾസറിന് കാരണമാകും.