കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു! കരിദിനം ആചരിക്കാൻ അനുമതി നിഷേധിച്ച് ഇറാനും സൗദിയും
റിയാദ് : കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കരിദിനം ആചരിക്കാനുള്ള പാകിസ്ഥാൻ നീക്കത്തിന് തിരിച്ചടി നൽകി സൗദി അറേബ്യയും ഇറാനും. റിയാദിലെ പാകിസ്ഥാൻ കോൺസുലേറ്റിൽ കരിദിനം ആചരിക്കാൻ സൗദി അനുമതി നിഷേധിച്ചു. കുറച്ച് മാസങ്ങളായി പല വിഷയങ്ങളിലും പാകിസ്ഥാനും സൗദിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സൗദി-പാക് നയതന്ത്ര ബന്ധത്തിൽ വലിയ രീതിയിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറൻസിയിലെ ലോക ഭൂപടത്തിൽ കാശ്മീർ പാകിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് ബില്യന്റെ വായ്പ തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ അയച്ചാണ് ഇമ്രാന്‍ ഖാൻ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്.
ഇറാന്റെ നിലപാടും ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു.