മനം പോലെ മാംഗല്യം! നടി മൃദുല മുരളി വിവാഹിതയായി
Thursday 29 October 2020 1:26 PM IST
നടി മൃദുല മുരളി വിവാഹിതയായി.പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്. ഭാവന, രമ്യാ നമ്പീശൻ, ഫഫ്ന, സയനോര തുടങ്ങി വൻ താരനിര തന്നെ അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
2009ൽ മോഹൻലാലിന്റെ റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയാണ് മൃദുല മുരളി സിനിമയിലെത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.