സൂപ്പറുകളുടെ കൂപ്പർ
മലയാള സിനിമയിലെ യുവതാരങ്ങളുടെ ഗ്യാരേജിലെ പുത്തൻതാരമാണ് മിനികൂപ്പർ
ഈ കുഞ്ഞനാണ് ഇപ്പോൾ മലയാള സിനിമ താരങ്ങളുടെ താരം.ആഡംബര കാറുകൾ ഏതായാലും ആദ്യം എത്തുന്നത് വാഹനപ്രിയരായ നമ്മുടെ താരങ്ങളുടെ കാർ പോർച്ചിലായിരിക്കും. റോൾസ് റോയ്സും (rolls-royce)മെഴ്സിഡസ് ബെൻസും( Mercedes- Benz) ലാൻഡ് റോവറും (land rover) ലംബോർഗിനിയും(lamborghini) ബി എം ഡബ്ള്യുവും(bmw) തുടങ്ങിയ ആഡംബര കാറുകൾ വിപണിയിൽ തലയുയർത്തി നിൽക്കുമ്പോഴും സ്റ്റൈലിഷായ ഈ കുഞ്ഞനാണ് നമ്മുടെ താരങ്ങളുടെ കംഫോർട്ടബിൾ കാർ. അവന്റെ പേരാണ് ''മിനി കൂപ്പർ ''(mini cooper). സ്റ്റൈലിൽ മാത്രമല്ല ഈ കുഞ്ഞൻ മുൻപിൽ നിൽക്കുന്നത്. ആസിഫ് അലി,ദുൽഖർ സൽമാൻ ,നിവിൻ പോളി ,രമ്യ നമ്പീശൻ , കുഞ്ചാക്കോ ബോബൻ തുടങ്ങിയ മിനി കൂപ്പർ കുടുംബത്തിലേക്ക് ടോവിനോയും എത്തിയിരിക്കുകയാണ്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ എഡിഷനായ സൈഡ്വാക്കാണ് ടോവിനോ സ്വന്തമാക്കിയത്. ടോവിനോയുടെ നീലൻ ഹോണ്ട സിറ്റിമുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുള്ള ടോവിനോയുടെ കാർ പോർച്ചിലേക്കാണ് സ്റ്റൈലിഷായ നില നിറത്തിൽ കറുത്ത വരകളോട് കൂടിയ പുതിയ പതിപ്പ് മിനി കൂപ്പർ എത്തിയിരിക്കുന്നത്. കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ കറുത്ത വരകൾ കുഞ്ഞനെ കൂടുതൽ സുന്ദരനാക്കുന്നു. 44 .90 രൂപയാണ് എക്സ് ഷോറൂം വില. ഇന്ത്യയിലേക്ക് അനുവദിച്ച പതിനഞ്ചു വണ്ടികളിൽ ഒന്നാണ് ടോവിനോ സ്വന്തമാക്കിയത്.എൽ .ഇ .ഡി ലൈറ്റിംഗ് ,ആംബിയന്റ് ലൈറ്റിംഗ് ,വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ ഇതെല്ലാം സവിശേഷതകളാണ്. അതുപോലെ ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിംഗ് വീലും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.മണിക്കൂറിൽ 230 കിലോമീറ്റർ പരമാവധി വേഗതയുള്ള കാർ വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്ന സവിശേഷതയും കാറിനുണ്ട്. ആസിഫിന്റെ മഞ്ഞൻ
ആസിഫിന്റെ ആഡംബര വാഹങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയതാണ് മഞ്ഞ മിനി കൂപ്പർ . കാണുമ്പോഴേ കൂൾ ലുക്കാണ്. ബി എം ഡബ്ള്യു എക്സ് 3 ,മെഴ്സിഡിസ് ജി 55 എ എം ജി, ഓഡി ക്യൂ 7 ഇതാണ് ആസിഫിന്റെ ആഡംബര വാഹനക്കൂട്ടം. മഞ്ഞ നിറത്തിലുള്ള മിനി കൂപ്പറിൽ കറുത്ത നിറത്തിലുള്ള ബ്രിട്ടീഷ് പതാക റാപ്പ് ചെയ്ത സ്പെഷ്യൽ കൂപ്പറാണ് ആസിഫിന്റേത്. 189 ബി എച്ച് പി പവറും 280 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന 2 ലിറ്റർ പെട്രോൾ എൻജിനാണ് ഈ എഡിഷന്റെ പ്രത്യേകത. 31 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ചാക്കോച്ചന്റെ മിനി കൂപ്പർ എസ് 60 ഇയേഴ്സ്
കുഞ്ചാക്കോ ബോബന്റെ ആഡംബര കാറുകളുടെ കൂട്ടത്തിൽ മിനി കൂപ്പർ എസ് 60 ഇയേഴ്സുമുണ്ട്. മിനി അറുപതു വർഷം പൂർത്തിയാക്കിയതിന്റ ഭാഗമായി 60 ഇയർ ബാഡ്ജിംഗും സ്പെഷ്യൽ ഫീച്ചറുകളുമായി സ്പെഷ്യൽ എഡിഷൻ കൂപ്പർ പുറത്തിറക്കിയിരുന്നു. അതിൽ നിന്ന് കേരളത്തിൽ എത്തിയ നാലു മിനി കൂപ്പറിൽ ഒരെണ്ണമാണ് കുഞ്ചക്കോ ബോബൻ സ്വന്തമാക്കിയത്.ഗ്രീൻ വൈറ്റ് ഡ്യുയറ്റിലാണ് ചാക്കോച്ചന്റെ കുഞ്ഞൻ കൂപ്പർ. കറുത്ത നിറത്തിലുള്ള വരകൾ കാറിനെ കൂടുതൽ സുന്ദരമാക്കുന്നു. 40 ലക്ഷം രൂപയാണ് എക്സ് ഷോ റൂം വില. 2.0 പെട്രോൾ എൻജിനാണ് 60 ഇയർ എഡിഷൻ മിനി കൂപ്പറിനെ പവറാക്കുന്നത്. 6 .7 സെക്കന്റെ സമയം കൊണ്ട് പൂജ്യത്തിൽ നിന്ന് 100 വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ഈ എഡിഷന്റെ സവിഷേതകളില്ലൊന്ന്. മകൾക്ക് വേണ്ടി നിവിന്റെ കൂപ്പർ
നിവിന്റെ കുഞ്ഞു മോൾ ജനിച്ചപ്പോഴായിരുന്നു നിവിൻ മിനി കൂപ്പറിനെ സ്വന്തമാക്കിയത്. മൂന്ന് ഡോർ വകഭേദമുള്ള കൂപ്പർ എസ് ആണ് നിവിൻ പോളി സ്വന്തമാക്കിയത്. 189 ബി എച്ച് പി പവറും 280 എൻ എം ടോർക്കും തന്നെയാണ് മിനി കൂപ്പർ എസിന്റെയും സവിശേഷത. ഓഡി എ 6 സെഡാൻ , ഫോക്സ്വാഗൺ പോളോ ജി ടി തുടങ്ങിയ വാഹനങ്ങളും നിവിന് സ്വന്തമാണ്. ദുൽഖറിനും കൂപ്പർ മലയാള സിനിമയിലെ ഏറ്റവും വാഹനഭ്രമമുള്ള നടനാണ് മമ്മൂട്ടി. അപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെ കാര്യം പറയാനില്ലല്ലോ. പോർഷെ പാനമേറ ,മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് ,പജേരോ സ്പോർട്ട്(pajero sport) , ബി എം ഡബ്ള്യു എന്നിങ്ങനെ തുടങ്ങുന്ന വമ്പൻ വാഹനങ്ങൾക്കൊപ്പം കുഞ്ഞൻ മിനി കൂപ്പറുമുണ്ട്.പച്ച നിറത്തിലുള്ള മിനി കൂപ്പറാണ് ദുൽഖറിന്റെ കൈവശമുള്ളത്.31 ലക്ഷം രൂപയാണ് എക്സ് ഷോ റൂം വില. ഇതുകൂടാതെ ക്ലാസ്സിക് പഴയ മിനി കൂപ്പറും ദുൽഖറിന്റെ വാഹന ശേഖരത്തിലുണ്ട്. രമ്യ നമ്പീശന്റെ കൂപ്പർ പ്രേമം മലയാള സിനിമയിൽ നടന്മാർക്ക് മാത്രമല്ല സ്റ്റൈലിഷ് കൂപ്പറിനോട് പ്രേമം. നടിമാർക്കുമുണ്ട്. രമ്യ നമ്പീശൻ കഴിഞ്ഞ വർഷമാണ് മിനി കൺട്രിമാൻ സ്വന്തമാക്കിയത്. 42 .40 രൂപയാണ് എക്സ് ഷോറൂം വില. ഇതിന്റെ കറുപ്പ് തന്നെയാണ് പ്രധാന ആകർഷണം. 8 സ്പീഡ് സ്പോർട്ട് ഓട്ടോമാറ്റിക് സ്രെപ്ട്രോണിക് ട്രാൻസ്മിഷനാണ് ഇതിന്റ പ്രധാന സവിശേഷതകളിലൊന്ന്.