കൊവിഡ് ബാധ തലച്ചോറിനും വിനയെന്ന് വിദഗ്ദ്ധർ

Friday 30 October 2020 1:03 AM IST

വാ​ഷി​ഗ്ടൺ: കൊ​വി​ഡ്​ ബാ​ധി​തരിൽ മൂ​ന്നി​ലൊ​ന്നു പേ​ർ​ക്കും ത​ല​ച്ചോ​റി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യെ​ന്ന്​ 80ല​ധി​കം പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി അ​മേ​രി​ക്ക​ൻ വി​ദ​ഗ്ദ്ധർ. നാ​ഡീ​സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ വൈ​റ​സ്​ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ഇ​ത്ര​യും പ​ഠ​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്​​ത​തി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ത​ല​ച്ചോ​റി​​ലെ വൈ​ദ്യു​ത​ത​രം​ഗ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന ഇ​ലക്ട്രോ​എ​ൻ​സ​ഫ​ലോ​ഗ്രാം (ഇ.​ഇ.​ജി) വ​ഴി​യാ​ണ്​ ഇ​ത്​ തി​രി​ച്ച​റി​ഞ്ഞതെന്നും വിദഗ്ദ്ധർ പറയുന്നു. ''നേ​രത്തെ ചെ​റി​യ ഒ​രു സം​ഘം രോ​ഗി​ക​ളി​ലാ​യി​രു​ന്നു ഇ​തു ക​ണ്ടെ​ത്തി​യതെങ്കിൽ പി​ന്നീ​ട്​ ന​ട​ത്തി​യ വ​ലി​യ പ​രി​ശോ​ധ​ന​യി​ൽ 600ലേ​റെ രോ​ഗി​ക​ൾ​ക്ക്​ ത​ല​ച്ചോ​റി​ൽ സ​ങ്കീ​ർ​ണ​ത സൃ​ഷ്​​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​തി​നാ​ൽ​ത​ന്നെ ഇ​തൊ​രു ആ​ക​സ്​​മി​ക​ത​യ​ല്ലെ​ന്ന്​ ഉ​റ​പ്പി​ക്കാം'' -അ​മേ​രി​ക്ക​യി​ലെ ബെ​യ്​​ല​ർ കോ​ള​ജ്​ ഓ​ഫ്​ മെ​ഡി​സി​നി​ലെ അ​സി. പ്ര​ഫ​സ​ർ സു​ൽ​ഫി ഹ​നീ​ഫ്​ വി​ശ​ദീ​ക​രി​ച്ചു. ത​ല​ച്ചോ​റിന്റെ മു​ൻ​വ​ശ​ത്ത്​ സു​പ്ര​ധാ​ന ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന ഭാ​ഗ​ത്തെയാണ്​ ഇ​ത്​ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ രോ​ഗി​ക​ളി​ൽ ഇ.​ഇ.​ജി​യും എം.​ആ​ർ.​ഐ, സി.​ടി സ്​​കാ​നു​ക​ളും ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ''കൊവിഡ് വെറുതെ വ​ന്നു​പോ​കു​മെ​ന്ന്​ ക​രു​തു​ന്ന​വ​രാ​ണ്​ കൂ​ടു​ത​ൽ പേ​രും. എ​ന്നാ​ൽ, പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്​ ദീ​ർ​ഘ​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്'' -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.