പുതിയ ഡിജിറ്റൽ പദ്ധതിയുമായി യു.എ.ഇ
Friday 30 October 2020 1:31 AM IST
അബുദാബി: വിദേശികളുടേയും സ്വദേശികളുടേയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന പുതിയ ഡിജിറ്റൽ പദ്ധതിക്കു തുടക്കം കുറിച്ച് യു.എ.ഇ.
യുവർ ഡേറ്റ, യുവർ ഐഡന്റിറ്റി' എന്ന ക്യാംപെയ്നിലൂടെയാണ് വിവരശേഖരണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വക്താവ് ബ്രിഗേഡിയർ മുർഷിദ് അൽ മസ്റൂഇ ആണ് ഇക്കാര്യം പുറത്തു വിട്ടത്. കൊവിഡ് നിയന്ത്രിക്കാൻ സാധിച്ചെങ്കിലും പൗരന്മാർക്കും വിദേശികൾക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.
ഇതിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ആശുപത്രിയിൽ നൽകും. തുടക്കത്തിൽ സ്വദേശികൾക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 18 - 60 വയസിനിടയിൽ പ്രായമുള്ളവരുടെ വിവരങ്ങളാണ് പുതുക്കി നൽകേണ്ടത്. പിന്നീട് വിദേശികൾക്ക് ഈ സൗകര്യം നല്‍കും. ഐ.സി.എ വെബ്സൈറ്റിൽ കയറിയോ അല്ലെങ്കിൽ മൊബൈൽ ആപ്പിലോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.