വിയറ്റ്നാമിൽ മൊലാവ് ചുഴലിക്കാറ്റ്, 25 മരണം

Friday 30 October 2020 1:44 AM IST

ഹ​നോ​യ്:​ ​വി​യ​റ്റ്നാ​മി​ൽ​ ​വീ​ശി​യ​ടി​ച്ച​ ​മൊ​ലാ​വ് ​ചു​ഴ​ലി​ക്കാ​റ്റി​ൽ​ 25​ ​മ​ര​ണം.​ 40​ ​പേ​രെ​ ​കാ​ണാ​താ​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​മ​ദ്ധ്യ​ ​വി​യ​റ്റ്നാ​മി​ലെ​ ​തീ​ര​പ്ര​ദേ​ശ​ത്താ​ണ് ​ശ​ക്ത​മാ​യ​ ​ചു​ഴ​ലി​ക്കാ​റ്റ് ​ആ​ഞ്ഞ​ടി​ച്ച​ത്.​മ​ര​ങ്ങ​ൾ​ ​നി​ലം​പൊ​ത്തു​ക​യും​ ​വീ​ടു​ക​ളു​ടെ​ ​മേ​ൽ​ക്കൂ​ര​ ​ത​ക​ർ​ന്നു​ ​വീ​ഴു​ക​യും​ ​ചെ​യ്തു.​ 145​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ലാ​ണ് ​കാ​റ്റ​ടി​ച്ച​ത്.​ ​തെ​ക്ക​ൻ​ ​ദ​നാ​ങ്ങി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​മു​ൻ​ക​രു​ത​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ 3,75,000​ ​പേ​രെ​ ​മാ​റ്റി​പാ​ർ​പ്പി​ച്ചു.​ ​സ്കൂ​ളു​ക​ളും​ ​ബീ​ച്ചു​ക​ളും​ ​അ​ട​ക്കു​ക​യും​ ​നൂ​റി​ല​ധി​കം​ ​വി​മാ​ന​ങ്ങ​ൾ​ ​റ​ദ്ദാ​ക്കു​ക​യും​ ​ചെ​യ്തു.​ 100​ഓ​ളം​ ​സൈ​നി​ക​രെ​യാ​ണ് ​പ്ര​ദേ​ശ​ത്ത് ​വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.​