കാശ്മീർ വിഷയത്തിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ
Friday 30 October 2020 1:47 AM IST
റിയാദ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായതിന്റെ വാർഷികമായ ഒക്ടോബർ 27 കരിദിനമായി ആചരിക്കണമെന്ന പാകിസ്ഥാന്റെ നിർദ്ദേശം തള്ളി സൗദിയും ഇറാനും.
ഷിയാ, സുന്നി വിഭാഗങ്ങൾ ഏറെയുള്ള ഇറാനും, സൗദി അറേബ്യയും പിന്തുണയ്ക്കാതെ വന്നതോടെ ഇമ്രാൻ ഖാൻ ഒറ്റപ്പെടുകയായിരുന്നു.
ഇറാനിലെ പാകിസ്ഥാൻ എംബസി ടെഹ്രാൻ യൂണിവേഴ്സിറ്റിയിൽ കറുത്ത ദിനം എന്ന പേരിൽ പരിപാടി നടത്തുന്നതിന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇറാൻ ഇതിന് തയ്യാറായില്ല. ഇറാന് പിന്നാലെ റിയാദിലെ പാക്ക് കോൺസുലേറ്റിനുള്ളിൽ ഒരു പൊതു പരിപാടി നടത്തുന്നതിനുള്ള പാക് പദ്ധതികൾ സൗദി തടഞ്ഞു.