25000 പേർ പങ്കെടുക്കും

Friday 30 October 2020 1:39 AM IST

ആലപ്പുഴ: പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടു പാറശാല മുതൽ - മഞ്ചേശ്വരം വരെ നവംബർ ഒന്നിന് ബി.ജെ.പി സംഘടിപ്പിക്കുന്ന സമര ശൃംഖലയുടെ ഭാഗമായി ജില്ലയിൽ അരൂർ പാലം മുതൽ ഓച്ചിറവരെ 25000ൽ അധികം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു.