മെറ്റബോളിസം വർദ്ധിപ്പിച്ചാൽ ശരീരഭാരം കുറയ്ക്കാം; അതിനുള്ള ചില വഴികൾ ഇതാ
Friday 30 October 2020 12:52 AM IST
ശരീരത്തിന്റെ അമിതഭാരം കുറയ്‌ക്കാൻ മെറ്റബോളിസത്തിന് വലിയൊരു പങ്കുണ്ടെന്ന് അറിയാമല്ലോ. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ അറിയാം. പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണങ്ങളായ മാംസം, മത്സ്യം, മുട്ട, വിത്തുകൾ, പരിപ്പുകൾ തുടങ്ങിയവ ശരീരത്തിലെ മെറ്റബോളിസം കുറച്ചുനേരത്തേയ്ക്ക് വർദ്ധിപ്പിക്കുന്നു. കാരണം ഇവ ദഹിക്കാൻ നിങ്ങളുടെ ശരീരം കൂടുതൽ എനർജി ഉപയോഗിക്കും.
അയേൺ, സിങ്ക്, സെലേനിയം സംപുഷ്ടമായ ഭക്ഷണങ്ങൾ തൈറോയിഡ് പ്രവർത്തനം മെച്ചപ്പെടുത്തി മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. മുളകിലുള്ള കാപ്സെയ്സിൻ എന്ന ഘടകം മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. കാപ്പി, ഗ്രീൻ ടീ, ചായ,തണുത്ത വെള്ളം തുടങ്ങിയ പാനീയങ്ങളും ഇഞ്ചി, കുരുമുളക് തുടങ്ങിയ എരിവുള്ളവ സുഗന്ധവ്യഞ്ജനങ്ങളും ചക്കക്കുരു, വെണ്ണപഴം, ബീൻസ് തുടങ്ങിയവയും മെറ്റബോളിസം വർദ്ധിപ്പിക്കും.