കാശ്‌മീരിൽ ഭീകരാക്രമണം; മൂന്ന് ബി ജെ പി പ്രവർത്തകരെ വെടിവച്ച് കൊന്നു

Friday 30 October 2020 6:38 AM IST

ശ്രീനഗർ: കാശ്‌മീരിൽ മൂന്ന് ബി ജെ പി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊന്നു. യുവമോർച്ച ജനറൽ സെക്രട്ടറിയടക്കമുളളവരെയാണ് ഭീകരർ വെടിവച്ച് കൊന്നത്. കാശ്‌മീരിലെ കുൽഗാമിലാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെടിവയ്‌പ്പ് നടത്തിയ ഭീകരർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. സംഭവത്തെ കാശ്‌മീരിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അപലപിച്ചു.