യുവതിയുടെ അടിവയർ പരിശോധനയ്ക്കിടെ അച്ചൻ ഡോക്ടർക്ക് 'കൈവിട്ടു': കുറ്റപത്രം റെഡിയാക്കി പൊലീസ്

Friday 30 October 2020 3:56 PM IST

കോട്ടയം:​ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പുരോഹിതനെതിരെ കുറ്റപത്രം ഉടൻ. കേസ് അന്വേഷണം പൂർത്തിയായെന്നും രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ സാധിക്കുമെന്നും അടിമാലി സി.ഐ വ്യക്തമാക്കി. ഫാ. റജി പാലക്കാടനെതിരെയാണ് കേസ്. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അമ്മയോടൊപ്പം 22കാരി ആയുർവേദ ആശുപത്രിയിലെത്തിയത്.

ഒരു മാസം മുമ്പായിരുന്നു സംഭവം. ഡോക്ടറായ ഫാ.റജി പാലക്കാടൻ യുവതിയെ പരിശോധിക്കുന്നതിനിടയിലാണ് പീഡനം നടന്നത്. വർഷങ്ങളായി അടിമാലിയിൽ പരമ്പരാഗത ചികിത്സ നടത്തിവരികയായിരുന്നു പുരോഹിതനായ റജി. അടിവയറ് പരിശോധിക്കുന്നതിനിടെ അതിരുവിട്ടു പെരുമാറിയെന്നാണ് പരാതി. ഇതോടെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയ യുവതി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് വീട്ടിലെത്തി പിതാവിനോടും സഹോദരനോടും കാര്യങ്ങൾ വ്യക്തമാക്കി.

ഇവർ ആശുപത്രിയിലെത്തി ഡോക്ടറോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പുരോഹിതൻ സ്ഥലം വിട്ടിരുന്നു. തുടർന്ന് പിതാവും സഹോദരനും അടിമാലി സ്റ്റേഷനിലെത്തി സി.ഐ അനിൽ ജോർജിനോട് പരാതി പറഞ്ഞു. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിനുശേഷം ഫാ.റജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് റിമാൻഡിലായ ഫാ. റജി കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങി. പെൺകുട്ടിയെ പീഡിപ്പിച്ചില്ലെന്നും പരിശോധനയുടെ ഭാഗമായി ചില ഭാഗങ്ങളിൽ തൊടുക മാത്രമാണ് ചെയ്തതെന്നുമാണ് ആദ്യം പുരോഹിതൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ചോദ്യം ചെയ്യലിൽ പുരോഹിതന് തിരുത്തേണ്ടി വന്നുവത്രേ.