നമി​ത നി​ർമ്മി​ക്കുന്ന ചി​ത്രം തി​രുവനന്തപുരത്ത്

Saturday 31 October 2020 4:30 AM IST

തെ​ന്നി​ന്ത്യ​യി​ലെ​ ​പ്ര​ശ​സ്ത​ ​താ​രം​ ​ന​മി​ത​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ലു​ ​ഭാ​ഷ​ളി​ൽ​ ​നി​ർ​മി​ക്കു​ന്ന​ ​ബൗ​ വൗ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​തി​രു​വ​ന​ന്ത​പു​രം​ ​ചി​ത്രാ​ഞ്ജ​ലി​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ന​മി​ത​യും​ ​ഒ​രു​ ​നാ​യ​യും​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ ​ആ​ർ.​ എ​ൽ.​വി​ ​ര​വി,​ ​മാ​ത്യു​ ​സ്ക​റി​യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ബൗ​വൗ​ ​സം​വി​ധാ​നം ​ ​ചെ​യ്യു​ന്ന​ത്.​ ​എ​സ്.​ ​നാ​ഥ് ​ഫി​ലിം​സ്,​ ​ന​മി​താ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​ന​മി​ത,​ ​സു​ബാ​ഷ് ​എ​സ്,​ ​നാ​ഥ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​പി.​ ​എ​സ് ​കൃ​ഷ്ണ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​ ​ചി​ത്രാ​ഞ്ജ​ലി​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ക​ലാ​സം​വി​ധാ​യ​ക​ൻ​ ​അ​നി​ൽ​ ​കു​മ്പ​ഴ​ 35​ ​അ​ടി​ ​താ​ഴ്ച​യു​ള്ള​ ​കി​ണ​റി​ന്റെ​ ​സെ​റ്റ് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​നം​ ​ചി​ത്രീ​ക​ര​ണ​വും​ ​കി​ണ​റി​നു​ള്ളി​ലാ​ണ്.​നി​ര​വ​ധി​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ൽ​ ​മാ​ദ​ക​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ന​മി​ത​ ​ക​ലാ​ഭ​വ​ൻ​ ​മ​ണി​യു​ടെ​ ​ബ്ളാ​ക് ​സ്റ്റാ​ലി​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ആ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​പു​ലി​മു​രു​ക​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ക​ട​നം​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഒ​രു​ ​മു​ഴു​നീ​ളെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ന​മി​ത​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.