ഇ.എസ്.ഐ മെഡിക്കൽ ക്വാട്ട: ഉത്തരവിറങ്ങി
Friday 30 October 2020 10:43 PM IST
കൊല്ലം പാരിപ്പള്ളി കോളേജിൽ 39 സീറ്റ്
ന്യൂഡൽഹി: ഇ.എസ്.ഐ ജീവനക്കാരുടെ മക്കൾക്ക് മെഡിക്കൽ, ദന്തൽ കോളേജുകളിൽ അനുവദിച്ച ക്വാട്ടയിൽ പ്രവേശനം നൽകുന്നതിനുള്ള മാർഗരേഖ ഇ.എസ്.ഐ കോർപറേഷൻ പുറത്തിറക്കി. മദ്രാസ് ഹൈക്കോടതി കേസിൽ വ്യക്തത വരുത്തിയതിനെ തുടർന്ന് പ്രവേശനം സംബന്ധിച്ച തടസങ്ങൾ നീങ്ങിയിരുന്നു.
കൊല്ലം പാരിപ്പള്ളിയിലെ അടക്കം ഇ.എസ്.ഐ കോർപറേഷന്റെ കീഴിലുള്ള 9 മെഡിക്കൽ കോളേജുകളിൽ 125 സീറ്റുകൾ വർദ്ധിപ്പിച്ചു. ഇതോടെ ആകെ 1125 സീറ്റുകളുണ്ടാകും. 9 കോളേജുകളിലായി 383 സീറ്റുകളാണ് ഇ.എസ്.ഐ തൊഴിലാളികളുടെ മക്കൾക്ക് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 326 ആയിരുന്നു. 24,000 രൂപയാണ് പ്രതിവർഷ ഫീസ്. ഇക്കൊല്ലം പ്രവേശനം ഉറപ്പാക്കിയ കേന്ദ്ര സർക്കാർ നീക്കത്തെ സ്വഗതം ചെയ്യുന്നതായി ഇ.എസ്.ഐ ബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്‌ണൻ പറഞ്ഞു.