എ.ബി.വി.പി ദേശീയ സെക്രട്ടറി മുങ്ങിമരിച്ചു
Thursday 12 November 2020 12:38 AM IST
മുംബയ്: എ.ബി.വി.പി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയിൽ വീണ് മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ ദഡ്ഗാവ് പ്രദേശത്ത് സുഹൃത്തുക്കളോടൊപ്പം നദിയിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. രണ്ടുവർഷം മുമ്പാണ് അദ്ദേഹം എ.ബി.വി.പി മഹാരാഷ്ട്ര സെക്രട്ടറി സ്ഥാനത്ത് നിന്നും ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.