കാലി​ഡോസ്കോപ്പ് ഇ​ന്ത്യ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ബി​രി​യാ​ണിക്ക് പുരസ്കാരം

Friday 13 November 2020 4:12 AM IST

ബോസ്റ്റണിലെ ആറാമത്തെ കാലിഡോസ്‌കോപ്പ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി സജിൻ ബാബുവിന്റെ ബിരിയാണി തിരഞ്ഞെടുത്തു. കൂടാതെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ബിരിയാണിയിലെ പ്രകടനത്തിന് കനി കുസൃതിയ്ക്ക്. ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, തമിഴ് ഭാഷകളിൽ നിന്നുള്ള സിനിമകൾക്കൊപ്പം മത്സരിച്ച ഏക മലയാള ചിത്രം ബിരിയാണിയാണ്. കടൽ തീരത്ത് താമസിക്കുന്ന കദീജയടേയും, ഉമ്മയടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ബിരിയാണിയുടെ പ്രമേയം. ശൈലജ ജല,സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട താരങ്ങൾ.കാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും