ജോർജുകുട്ടി മാത്രമല്ല,റാമും ഉണ്ട്! എഡിറ്റിംഗ് ചിത്രങ്ങൾ പങ്കുവച്ച് ജീത്തു ജോസഫ്, ത്രില്ലടിച്ച് ആരാധകർ
Friday 13 November 2020 2:02 PM IST
ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 2വിനായി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതലുള്ള വിശേഷങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള മോഹൻലാലിന്റെ മാസ് എൻട്രിയുടെയും, ചീത്രീകരണത്തിന്റെ ഇടവേളയിൽ ജോർജുകുട്ടിയും കുടുംബവും ഗെയിം കളിച്ചതിന്റെയുമൊക്കെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമകളുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണെന്ന അടിക്കുറിപ്പോടെ മോഹൻലാലിന്റെ ചിത്രങ്ങളാണ് സംവിധായകൻ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.