സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് നടൻ വിനായകൻ, ആവേശത്തിലായി അനുകൂലികൾ
Tuesday 17 November 2020 6:23 PM IST
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഡോ. പൂർണിമ നാരായണന്റെ ചിത്രം പങ്കുവച്ച് നടൻ വിനായകൻ. പതിവുപോലെ തന്റെ പോസ്റ്റിൽ അടിക്കുറിപ്പോ വിശദീകരണമോ വിനായകൻ നൽകിയിട്ടുമില്ല. ഏതായാലും വിനായകന്റെ ഈ പോസ്റ്റ് ഇടതുപക്ഷ മുന്നണി അനുകൂലികളെ ആവേശത്തിലാക്കിയിട്ടുണ്ട്.
കോർപറേഷനിലെ 54ാം ഡിവിഷനായ എളംകുളത്ത് നിന്നാണ് പൂർണിമ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും മത്സരിച്ച പൂർണിമ വിജയിക്കുകയും ചെയ്തിരുന്നു.
സിറ്റിംഗ് കൗൺസിലർമാരെ ഭൂരിഭാഗത്തെയും ഒഴിവാക്കിയാണ് കൊച്ചി കോർപറേഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. നിലവിലെ കൗൺസിൽ അംഗമായിരുന്നവരും മുൻ കൗൺസിലർമാരുമായ ഏതാനും പേർ മാത്രമാണ് നിലവിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ.