15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് ധനമന്ത്രിക്ക് കൈമാറി
Wednesday 18 November 2020 12:32 AM IST
ന്യൂഡൽഹി: പതിനഞ്ചാം ധനകാര്യ കമ്മിഷൻ തയ്യാറാക്കിയ 2025-26 സാമ്പത്തിക വർഷം വരെയുള്ള റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമന് കൈമാറി. റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൽകിയിരുന്നു. നിർദ്ദേശങ്ങളിൽ മേൽ കൈക്കൊണ്ട നടപടികളും വിശദ വിവരങ്ങളും സഹിതം റിപ്പോർട്ട് കേന്ദ്രസർക്കാർ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. തുടർന്ന് പൊതുജനങ്ങൾക്കും ലഭ്യമാകും.
കമ്മിഷൻ അദ്ധ്യക്ഷൻ എൻ.കെ. സിംഗ്, അംഗങ്ങളായ അജയ് നാരായൺ ഝാ, പ്രൊഫ. അനൂപ് സിംഗ്, ഡോ. അശോക് ലാഹിരി, ഡോ. രമേശ് ചന്ദ്, കമ്മീഷൻ സെക്രട്ടറി അരവിന്ദ് മെഹ്‌ത എന്നിവർ ചേർന്നാണ് നാല് വാല്യങ്ങളുള്ള റിപ്പോർട്ട് കൈമാറിയത്.