മദ്ധ്യപ്രദേശിൽ 70കാരിയെ പീഡിപ്പിച്ച് കൊന്നു
Friday 20 November 2020 12:05 AM IST
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 70കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വിധിഷ ജില്ലയിലെ ഒല്ലിജ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് കൃഷിയിടത്തിൽ കാവിലിരിക്കാൻ പോയ സ്ത്രീയെയാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിന് സമീപത്തെ കുറ്റിക്കാടുകൾക്കിടയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിൽ മരക്കമ്പ് കുത്തിക്കയറ്റിയതായും വായിലാകെ മണ്ണ് നിറച്ചിരുന്നതായും പൊലീസ് പറഞ്ഞു. അതിക്രൂരമായ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് ക്രൂരമായ മർദ്ദനമേറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.