നേർദിശയിലല്ലാതെ ഒരിക്കലും വീടുവയ്‌ക്കരുത് വീട് വയ്‌ക്കുന്നതിന് മുമ്പ് അറിയേണ്ടത്

Sunday 22 November 2020 12:00 AM IST

വീടി​ന്റെ​ ​ശ​രി​യാ​യ​ ​നാ​ഭി​ ​ക​ണ്ടെ​ത്തി​ ​കു​റ്റി​യ​ടി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ക​ഴി​ഞ്ഞ​ ​ആ​ഴ്‌​ച​ക​ളി​ൽ​ ​വി​വ​രി​ച്ച​ത്.​ ​ഇ​നി​ ​നേ​ർ​ ​ദി​ശ​യി​ൽ​ ​വീ​ടു​ക​ൾ​ ​വ​യ്‌​ക്കു​ന്ന​തി​നെ​പ്പ​റ്റി​യാ​ണ് ​പ​റ​യേ​ണ്ട​ത്.​ ​അ​തു​ ​പ​റ​ഞ്ഞാ​ലെ​ ​വീ​ട് ​വ​യ്‌​ക്കു​ന്ന​തി​ന് ​ഫൗ​ണ്ടേ​ഷ​ൻ​ ​കെ​ട്ട​ലും​ ​അ​നു​ബ​ന്ധ​ ​കാ​ര്യ​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യൂ.​ ​അ​ത് ​വീ​ട് ​പ​ണി​യു​ന്ന​തി​ന് ​ഏ​റെ​ ​നി​ർ​ണാ​യ​ക​മായ​ ​കാ​ര്യ​മാ​ണ്.​ ​നേ​ർ​ ​ദി​ശ​ ​ക്ര​മ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​അ​ത് ​ജീ​വി​ത​ത്തെ​യാ​ണ് ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ആ​ ​ക്ര​മ​പ്പെ​ടു​ത്ത​ൽ​ ​ആ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​കാ​ല​ത്തോ​ളം​ ​അ​നു​ഭ​വവേ​ദ്യ​മാ​വു​ക​യും​ ​ചെ​യ്യും.​ ​പ​ക്ഷേ​ ​അ​ത് ​യ​ഥാ​ർ​ത്ഥ​ ​ദി​ശ​യി​ലേ​യ്‌​ക്ക​ല്ല​ ​വ​രു​ന്ന​തെ​ങ്കി​ൽ​ ​ജീ​വി​ത​ത്തെ​ ​മോ​ശ​മാ​യി​ ​ബാ​ധി​ക്കു​ന്ന​താ​യി​ട്ടാ​ണ് ​വാ​സ്‌​തു​ ​ശാ​സ്ത്ര​ ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്.

ഭൂ​മി​യു​ടെ​ ​ആ​കൃ​തി​ ​ഉ​രു​ണ്ട​ ​താ​ണ​ല്ലോ.​ ​ഉ​രു​ണ്ട​തെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​യ​ഥാ​ർ​ത്ഥ​ ​വൃ​ത്ത​മ​ല്ല.​ ​ ​എ​ങ്കി​ലും​ ​അ​ള​വ് ​വൃ​ത്ത​ത്തി​ന്റേ​ത് ​ത​ന്നെ​യാ​ണ്.​ ​ഒ​രു​ ​വൃ​ത്ത​ത്തി​ന്റെ​ ​അ​ള​വ് 360​ ​ഡി​ഗ്രി​യാ​ണ്.​ ​ഇ​തി​നെ​ ​നാ​ലാ​യി​ ​ഭാ​ഗി​ക്കു​മ്പോ​ൾ​ ​ഓ​രോ​ ​വ​ശ​വും​ 90​ ​വീ​തം​ ​വ​രും.​ ​ഒ​രു​ ​മൂ​ല​യു​ടെ​ ​ഒ​രു​ ​വ​ശ​ത്തെ​ ​അ​ത്ത​ര​ത്തി​ൽ​ ​ത​രം​ ​തി​രി​ക്ക​പ്പെ​ടു​മ്പോ​ൾ​ 45​ ​ഡി​ഗ്രി​യു​ണ്ടാ​കും.​അ​ത്ത​രം​ ​ര​ണ്ട് ​വ​ശ​ങ്ങ​ൾ​ ​ചേ​രു​മ്പോ​ൾ​ ​അ​ത് ​മൂ​ല​യാ​യി​ ​മാ​റും.​ ​വീ​ടി​ന്റെ​ ​നാ​ലു​ ​മൂ​ല​ക​ളും​ ​അ​ത്ത​ര​ത്തി​ൽ​ ​സ​ജ്ജ​മാ​ക്കി​യാ​ൽ​ ​ഏ​റ്റ​വും​ ​ന​ല്ല​താ​ണ്.​ ​ചി​ല​യി​ട​ത്ത് 90​ ​ഡി​ഗ്രി​ ​കി​ട്ടാ​തി​രി​ക്കാം.​ ​പ​ക്ഷേ​ ​ക​ന്നി​മൂ​ല​യി​ൽ​ 90​ ​ഡി​ഗ്രി​ ​ഉ​റ​പ്പാ​ക്കി​ ​ബാ​ക്കി​ ​മൂ​ല​ക​ളി​ൽ​ 80​ ​നും​ 90​ ​നു​മി​ട​യി​ൽ​ ​വ​ന്നാ​ലും​ ​കു​ഴ​പ്പ​മി​ല്ല.​ ​വ​ട​ക്കു​ ​പ​ടി​ഞ്ഞാ​റി​ലും​ ​തെ​ക്കു​ ​കി​ഴ​ക്കി​ലും​ ​വ​ട​ക്കു​ ​കി​ഴ​ക്കി​ലും​ ​ഇ​ങ്ങ​നെ​ ​വ​രാം.​ ​പ​ക്ഷേ​ ​വ​ട​ക്കു​ ​കി​ഴ​ക്ക് ​യാ​തൊ​രു​ ​കാ​ര​ണ​വ​ശാ​ലും​ 90​ ​ഡി​ഗ്രി​ ​ക​ട​ന്നു​ ​പോ​കാ​തെ​ ​നോ​ക്കു​ക​യും​ ​വേ​ണം.
ഭൂ​മി​യു​ടെ​ ​മൊ​ത്ത​ ​അ​ള​വ് 360​ ​ഡി​ഗ്രി​യാ​യി​ ​നി​ജ​പ്പെ​ടു​ത്തി​ ​വ​ട​ക്കി​ൽ​ ​തു​ട​ങ്ങി​യാ​ൽ​ ​അ​ത് ​പൂ​ജ്യം​ ​ഡി​ഗ്രി​ ​വ​രും.​ ​ഭൗ​തി​ക​ ​ശാ​സ്ത്രം​ ​അ​ത് ​തെ​ളി​യി​ക്ക​പ്പെ​ട്ട​തു​മാ​ണ്.​ ​പൂ​ജ്യം​ ​ഡി​ഗ്രി​ ​ക​ഴി​ഞ്ഞ് 45​ ​ആ​വു​മ്പോ​ൾ​ ​അ​ത് ​ഈ​ശാ​ന​മൂ​ല​യാ​യി​ ​നി​ജ​പ്പെ​ടു​ത്താം.​ ​അ​വി​ടെ​നി​ന്ന് 90​ ​ഡി​ഗ്രി​യി​ലെ​ത്തു​മ്പോ​ൾ​ ​അ​ത് ​നേ​ർ​കി​ഴ​ക്കാ​യി.​ 180​ ​ആ​കു​മ്പോ​ൾ​ ​തെ​ക്കും​ 270​ ​ആ​കു​മ്പോ​ൾ​ ​പ​ടി​ഞ്ഞാ​റും​ ​വ​രും.​ ​ഇ​നി​യും​ ​കൃ​ത്യ​മാ​യ​ ​ഡി​ഗ്രി​നോക്കു​മ്പോ​ൾ​ ​ഈ​ശാ​നം​ 45​ ​ൽ​ ​നി​ന്ന് ​ക​ണ​ക്കെ​ടു​ത്താ​ൽ​ 90​ ​ഡി​ഗ്രി​യി​ൽ​ ​കി​ഴ​ക്ക് ​ക​ട​ന്ന് ​അ​ടു​ത്ത​ ​മൂ​ല​ ​എ​ത്തു​ന്നു.​അ​താ​യ​ത് ​അ​ഗ്നി​മൂ​ല​ .​ഇ​തി​ന്റെ​ ​ഡി​ഗ്രി​ 135​ ​ആ​ണ്.​ 180​ ​ന്റെ​ ​തെ​ക്ക് ​ക​ഴി​ഞ്ഞ് ​അ​ടു​ത്ത​ ​മൂ​ല​യാ​യ​ ​തെ​ക്കു​പ​ടി​ഞ്ഞാ​റു​ ​മൂ​ല​ ​വ​രു​മ്പോ​ൾ​ ​അ​ത് 225​ ​ഡി​ഗ്രി​യാ​വും.​ 270​ ​ന്റെ​ ​പ​ടി​ഞ്ഞാ​റും​ ​ക​ട​ന്നാ​ൽ​ ​അ​ടു​ത്ത​ ​മൂ​ല​യാ​യ​ ​വാ​യു​ ​മൂ​ല​ 315​ ​ഡി​ഗ്രി​യി​ൽ​ ​നി​ല​കൊ​ള്ളും.​ ​അ​വി​ടെ​ ​നി​ന്ന് ​നേ​ർ​ ​വ​ട​ക്കെ​ത്തു​മ്പോ​ൾ​ ​അ​ത് 360​ ​ഡി​ഗ്രി​ ​ആ​വു​ക​യും​ ​ചെ​യ്യു​ന്നു.​ 350​ ​മു​ത​ൽ​ 360​ ​വ​രെ​ ​നേ​ർ​വ​ട​ക്കാ​യി​ ​നി​ജ​പ്പെ​ടു​ത്താം.​ ​ഓ​രോ​ ​വ​ശ​ത്തും​ ​നേ​ർ​ ​പ​ത്ത് ​ഡി​ഗ്രി​ ​വീ​തം​ ​ഡി​ജി​റ്റ​ൽ​ ​കോ​മ്പ​സ് ​ഉ​പ​യോ​ഗി​ച്ച് ​തി​ട്ട​പ്പെ​ടു​ത്തു​മ്പോ​ൾ​ ​വീ​ടി​ന്റെ​ ​ഓ​രോ​ ​വ​ശ​വും​ ​നേ​ർ​ ​ദി​ശ​യി​ലാ​ണെ​ന്ന് ​ബോ​ദ്ധ്യ​മാ​വും.​ ​ആ​ ​നേ​ർ​ ​ദി​ശ​യി​ലാ​യി​രി​ക്ക​ണം​ ​വീ​ടി​ന്റെ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​നി​ർ​മ്മി​ക്കേ​ണ്ട​ത്.​ ​അ​പ്പോ​ൾ​ ​ഏ​റ്റ​വും​ ​ ന​ല്ല​ ​ അ​ള​വി​ലേ​യ്‌​ക്ക് ​ വീ​ടൊ​രു​ക്കു​ന്ന​തി​ന്റെ​ ​ആ​ദ്യ​ ​പ​ടി​ ​പൂ​ർ​ത്തി​യാ​വും.​ ​ക​ട്ടി​ള​ ​ജ​ന​ൽ​ ​ക്ര​മീ​ക​ര​ണ​മാ​ണ് ​അ​ടു​ത്ത​ത്.​ ​

അ​തേ​പ്പ​റ്റി​ ​അ​ടു​ത്ത​ ​ആ​ഴ്‌​ച.
സംശയവും മറുപടിയും
പുതിയ വീട് വച്ചു. പക്ഷേ പഴയ വീടിന്റെ കന്നിമൂലയിൽ സെപ്ടിക് ടാങ്കുണ്ട്.അത് മാറ്റേണ്ടതുണ്ടോ?
സുശീല പുരുഷോത്തമൻ , വൈക്കം

കന്നിമൂലയിൽ ഒരിക്കലും സെപ്ടിക് ടാങ്ക് വരാൻ പാടില്ലാത്തതാണ്. ഉപയോഗിക്കുന്നില്ലെങ്കിൽ പോലും അത് ദോഷമുണ്ടാക്കും. അത് മണ്ണിട്ട് മൂടുക തന്നെ വേണം.