തടിച്ചി എന്ന പേര് കിട്ടി, പക്ഷേ ശ്രദ്ധിക്കുന്നില്ല - തമന്ന
കൊവിഡ് മുക്തമായി തിരിച്ചെത്തിയപ്പോഴേക്കും ശരീരം വണ്ണം വച്ചതിന്റെ പേരിൽ രൂക്ഷമായ ബോഡി ഷെയ്‌മിംഗ് നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി തമന്ന. കോവിഡ് കാലത്തുടനീളം താൻ ധാരാളം മരുന്നുകൾ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വർദ്ധിച്ചു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസിലാക്കുന്നതിനു പകരം കുറവുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവ.- തമന്ന പറയുന്നു. കോവിഡ് മുക്തയായ ശേഷം ശരീരം തടിച്ചതിന്റെ പേരിൽ താരത്തിന് നിരവധി ട്രോളുകൾ നേരിടേണ്ടി വന്നു. എന്നാൽ ഇതിനെ താൻ കാര്യമാക്കുന്നില്ലെന്നും തമന്ന കുറിപ്പിൽ വ്യക്തമാക്കി. അതുപോലെ തന്നെ ആ സമയത്ത് നേരിട്ട മാനസിക പ്രശ്‌നവും ഏറെ വലുതായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളാണ് കോവിഡിന്റേതായി അനുഭവപ്പെട്ടത്. മരിക്കുമോ എന്ന ഭയം എന്നുമുണ്ടായിരുന്നു. മാതാപിതാക്കളും ഡോക്ടർമാരും നൽകിയ മാനസിക പിന്തുണ വലിയതാണെന്നും തമന്ന പറഞ്ഞു.