സ്ഥാനാർത്ഥികളുടെ 'വെള്ളിമൂങ്ങ 'ച്ചിരി

Saturday 21 November 2020 4:14 AM IST

ബിജുമേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ സ്വന്തം കാര്യത്തിന് മാത്രം സിന്ദാബാദ് വിളിക്കുന്ന നേതാക്കന്മാരുടെയും അവരെ മണിയടിച്ച് ജീവിതം പാഴാക്കുന്ന അണികളുടെയും കഥയാണ് പറഞ്ഞത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സീസണിൽ വെള്ളിമൂങ്ങ എന്ന സിനിമയുടെ പ്രസക്തിയേറുന്നു....

വീ​ണ്ടും​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ലം​ ​വ​ന്ന​തോ​ടെ​ ​മു​ഴു​വ​ൻ​ ​വെ​ളു​ക്കെ​ ​ചി​രി​ച്ച് ​നി​ല്ക്കു​ന്ന​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പോ​സ്റ്റ​റു​ക​ളും​ ​ഫ്ളെ​ക്സു​ക​ളും​ ​നി​റ​ഞ്ഞ് ​ക​ഴി​ഞ്ഞു.അ​യ​ൽ​ക്കാ​ര​നെ​ ​ക​ണ്ടാ​ലും​ ​പ​രി​ചി​ത​ഭാ​വം​ ​കാ​ണി​ക്കാ​ത്ത​ ​പ​ല​രും​ ​അ​പ​രി​ചി​ത​രോ​ട് ​പോ​ലും​ ​വെ​ളു​ക്കെ​ ​ചി​രി​ക്കാ​നും​ ​തോ​ളി​ൽ​ ​ക​യ്യി​ട്ട് ​കു​ശ​ലം​ ​പ​റ​യാ​നും​ ​കാ​ലി​ൽ​ ​വീ​ണ് ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങാ​നും​ ​മ​ത്സ​രി​ക്കു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​പ​ല​ർ​ക്കും​ ​വെ​ള്ളി​മൂ​ങ്ങ​ ​എ​ന്ന​ ​സി​നി​മ​ ​ഓ​ർ​മ്മ​വ​രും.​ ​നി​ല​പാ​ടു​ക​ളി​ല്ലാ​ത്ത​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​കാ​പ​ട്യ​മോ​ർ​ത്ത് ​ചി​രി​ ​വ​രും.

രാ​ഷ്ട്രീ​യ​ത്തി​ൽ​ ​സ്ഥാ​യി​യാ​യ​ ​ശ​ത്രു​ക്ക​ളി​ല്ല,​ ​മി​ത്ര​ങ്ങ​ളും.​ ​ഇ​ന്ന​ത്തെ​ ​ശ​ത്രു​ ​നാ​ളെ​ ​മി​ത്ര​മാ​കാം.​ ​ഇ​ന്ന​ത്തെ​ ​മി​ത്രം​ ​നാ​ളെ​ ​ശ​ത്രു​വു​മാ​കാം.

ഇ​ന്ന് ​ഹാ​രാ​ർ​പ്പ​ണം​ ​ന​ട​ത്തു​ന്ന​ ​ക​ഴു​ത്തി​ന് ​പി​ടി​ച്ച് ​നാ​ളെ​ ​അ​നു​ച​ര​വൃ​ന്ദം​ ​ത​ന്നെ​ ​ആ​ട്ടി​പ്പു​റ​ത്താ​ക്കി​യെ​ന്ന് ​വ​രാം.​ ​ഇ​ന്ന് ​ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ ​നാ​ളെ​ ​ത​ള്ളി​പ്പ​റ​ഞ്ഞെ​ന്നും​ ​വ​രാം.

സ്വ​ന്തം​ ​കാ​ര്യം​ ​സി​ന്ദാ​ബാ​ദ്...​ ​അ​താ​ണ് ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മു​ദ്രാ​വാ​ക്യ​വും​ ​ആ​പ്ത​വാ​ക്യ​വും. ബി​ജു​മേ​നോ​നെ​ ​നാ​യ​ക​നാ​ക്കി​ ​ജി​ബു​ ​ജേ​ക്ക​ബ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വെ​ള്ളി​മൂ​ങ്ങ​ ​സ്വ​ന്തം​ ​കാ​ര്യ​ത്തി​ന് ​മാ​ത്രം​ ​സി​ന്ദാ​ബാ​ദ് ​വി​ളി​ക്കു​ന്ന​ ​നേ​താ​ക്ക​ന്മാ​രു​ടെ​ ​നേ​ട്ട​മു​ള്ള​ത് ​കൊ​ണ്ട് ​മാ​ത്രം​ ​അ​തേ​റ്റ് ​വി​ളി​ക്കു​ന്ന​ ​അ​ണി​ക​ളു​ടെ​യും​ ​ക​ഥ​യാ​ണ് ​പ​റ​ഞ്ഞ​ത്. വെ​ള്ളി​മൂ​ങ്ങ​യി​ൽ​ ​ബി​ജു​മേ​നോ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​മാ​മ​ച്ച​ൻ​ ​സ്വ​ന്തം​ ​കാ​ര്യ​ലാ​ഭ​ത്തി​നാ​യി​ ​സ​ക​ല​ ​ത​രി​കി​ട​ക​ളും​ ​പ​യ​റ്റാ​ന​റി​യു​ന്ന​ ​'​അ​സ്സ​ൽ"​ ​നേ​താ​വാ​ണ്. നാ​ല്പ​തു​കാ​ര​നാ​യ​ ​മാ​മ​ച്ച​ൻ​ ​അ​വി​വാ​ഹി​ത​നാ​ണ്.​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​പാ​ർ​ട്ടി​യു​ടെ​ ​കേ​ര​ള​ ​ഘ​ട​കം​ ​നേ​താ​വാ​യ​ ​മാ​മ​ച്ച​ൻ​ ​ഡ​ൽ​ഹി​ ​സ​ന്ദ​ർ​ശി​ച്ച് ​ഇ​ല​ക്ഷ​ന് ​മ​ത്സ​രി​ക്കാ​ൻ​ ​സീ​റ്റ് ​ത​ര​പ്പെ​ടു​ത്തു​ന്നു.​ ​എ​ന്നാ​ൽ​ ​നി​യ​മ​സ​ഭ​യ​ല്ല​ ​ലോ​ക്‌​സ​ഭ​യാ​ണ് ​ത​ന്റെ​ ​ല​ക്ഷ്യ​മെ​ന്ന് ​പാ​ർ​ട്ടി​യം​ഗ​വും​ ​എ​തി​രാ​ളി​യു​മാ​യ​ ​ഗോ​പി​ ​(​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​)​ ​യെ​ ​വി​ശ്വ​സി​പ്പി​ക്കു​ന്നു.​ ​തോ​ൽക്കാനാ​യാ​ണ് ​മ​ത്സ​രി​ക്കു​ന്ന​തെ​ന്നും​ ​ത​ന്റെ​ ​ല​ക്ഷ്യം​ ​ഡ​ൽ​ഹി​യാ​ണെ​ന്നും​ ​പ​റ​യു​ന്ന​ ​മാ​മ​ച്ച​നെ​ ​വി​ശ്വ​സി​ച്ച് ​ഗോ​പി​ ​മാ​മ​ച്ച​നെ​ ​എ​ങ്ങ​നെ​യും​ ​ജ​യി​പ്പി​ക്കാ​നാ​യി​ ​കൊ​ണ്ടു​പി​ടി​ച്ച് ​ശ്ര​മ​മാ​രം​ഭി​ക്കു​ന്നു.

തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മാ​മ​ച്ച​ൻ​ ​വി​ജ​യി​ച്ച് ​ക​ഴി​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​എ​ല്ലാം​ ​മാ​മ​ച്ച​ന്റെ​ ​കു​ത​ന്ത്ര​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന​ ​സ​ത്യം​ ​ഗോ​പി​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.

ത​ന്റെ​ ​പ​ഴ​യ​ ​കാ​മു​കി​യാ​യ​ ​മോ​ളി​ക്കു​ട്ടി​യു​ടെ​ ​(​ലെ​ന​)​ ​മ​ക​ൾ​ ​ലി​സ​ ​(​നി​ക്കി​ ​ഗ​ൽ​റാ​ണി​)​ ​യെ​ ​ക​ല്യാ​ണം​ ​ക​ഴി​ക്കാ​നും​ ​മാ​മ​ച്ച​ൻ​ ​ഒ​രു​ ​കു​ടി​ല​ത​ന്ത്രം​ ​പ്ര​യോ​ഗി​ക്കു​ക​യും​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്.കൈ​ ​ന​ന​യാ​തെ​ ​മീ​ൻ​ ​പി​ടി​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ന്റെ​ ​കൗ​ശ​ലം​ ​ര​സ​ക​ര​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച​ ​വെ​ള്ളി​മൂ​ങ്ങ​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത് ​ന​വാ​ഗ​ത​നാ​യ​ ​ജോ​ജി​ ​തോ​മ​സാ​ണ്. അ​ജു​ ​വ​ർ​ഗീ​സ്,​ ​ടി​നി​ ​ടോം,​ ​ആ​സി​ഫ് ​അ​ലി,​ ​സി​ദ്ദി​ഖ്,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​കെ.​പി.​എ.​സി​ ​ല​ളി​ത,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​വീ​ണാ​ ​നാ​യ​ർ,​ ​സാ​ജു​ ​ന​വോ​ദ​യ,​ ​ശ​ശി​ ​ക​ലിം​ഗ,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​വെ​ള്ളി​മൂ​ങ്ങ​യി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.