ഗോപാഷ്‌ടമി ദിനത്തിന് തൊട്ടുമുമ്പ് ദാരുണ സംഭവം, രാജസ്ഥാനിൽ ചത്ത് വീണത് 78 പശുക്കൾ
Saturday 21 November 2020 8:14 PM IST
ജയ്പൂർ : രാജസ്ഥാനിലെ ചുരു ജില്ലയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കന്നുകാലി കേന്ദ്രത്തിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 78 പശുക്കൾ ചത്തു. വെള്ളിയാഴ്ച രാത്രി മുതലാണ് പശുക്കൾ ചത്തുവീഴാൻ തുടങ്ങിയത്. കേന്ദ്രത്തിലെ ഏതാനും പശുക്കൾ അവശനിലയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഭക്ഷ്യ വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് അന്വേഷണം നടത്തി വരികയാണ്. കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. നാളെ ' ഗോപാഷ്ടമി ' ദിനം ആചരിക്കാനിരിക്കെയാണ് രാജസ്ഥാനിൽ ഇത്രയധികം പശുക്കൾ ചത്തത്.