'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ'

Sunday 22 November 2020 12:04 AM IST

തിരുവനന്തപുരം: അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ച യു.ഡി.എഫ്, ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയിൽ മുദ്രാവാക്യമായി ഉയർത്തിയിരിക്കുന്നത് 'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ" എന്നാണ്. സമ്പൂർണ ഗ്രാമസ്വരാജ് എന്ന ആശയത്തിലൂന്നിയാണ് പ്രകടനപത്രികയെന്നാണ് യു.ഡി.എഫ് അവകാശവാദം.

തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യമായ അഴിമതിക്കെതിരെ ഒരു വോട്ട് എന്നതിനെക്കുറിച്ച് പ്രകടനപത്രികയിൽ കാര്യമായ പരാമർശമില്ല. എന്നാൽ സുതാര്യവും സുസ്ഥിരവികസനവും മുന്നിൽ കണ്ടുള്ള സത്യസന്ധമായ ഭരണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങൾ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനമെന്ന് പ്രകടനപത്രിക പ്രകാശനം ചെയ്ത മുന്നണി ചെയർമാൻ രമേശ് ചെന്നിത്തല വ്യക്തമാക്കി.