ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത, നാളെമുതൽ കനത്ത മഴ
Sunday 22 November 2020 4:55 PM IST
ന്യൂഡൽഹി:ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറുന്നതിനാൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്കും സാദ്ധ്യതുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
24 മണിക്കൂറിനുളളിലാണ് ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നത്. എന്നാൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമോ എന്ന് വ്യക്തമല്ല.