ആര്‍.എസ്.എസ് കാര്യവാഹക് യു.ഡി.എഫ് സ്ഥാനാര്‍ഥി; മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് എന്നിവർ ചേർന്ന് സീറ്റുകൾ തട്ടിയെടുത്തെന്ന് കോൺഗ്രസ്

Sunday 22 November 2020 5:46 PM IST

ചെറുതുരുത്തി: തൃശൂര്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസ്.എസിന്റെ കാര്യവാഹക് ആയിരുന്ന രാജേഷ് പന്നിയടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ പലരേയും വെട്ടിവിരത്തിയാണ് ആര്‍.എസ്.എസ് കാര്യവാഹകിന് സീറ്റ് നല്‍കിയതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് എന്നിവര്‍ ചേര്‍ന്ന് സീറ്റുകള്‍ തട്ടിയെടുത്തപ്പോള്‍ കോണ്‍ഗ്രസുകാര്‍ പടിക്കു പുറത്തായെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇതേപഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ കെ.എസ്.യു മുന്‍ സംസ്ഥാന ഭാരവാഹി റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.