മുരളി ഗോപി നിർമ്മാണ രംഗത്തേക്ക് 

Monday 23 November 2020 5:05 AM IST

ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​നൊ​പ്പം​ ​ചേ​ർ​ന്ന് ​നി​ർ​മാ​താ​വാ​കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​മു​ര​ളി​ ​ഗോ​പി.​ര​തീ​ഷ് ​അ​മ്പാ​ട്ട് ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മു​ര​ളി​ ​ഗോ​പി​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്തേ​ക്ക് ​ചു​വ​ടു​വ​യ്ക്കു​ന്ന​ത്.​ ​ത​ന്റെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​തും​ ​മു​ര​ളി​ ​ഗോ​പി​യാ​ണ്.​ ​വി​ജ​യ് ​ബാ​ബു​വും​ ​ര​തീ​ഷ് ​അ​മ്പാ​ട്ടു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​ ​നി​ർ​മാ​താ​ക്ക​ൾ.​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​പോ​സ്റ്റ​ർ​ ​ജ​നു​വ​രി​ ​ര​ണ്ടി​ന് ​പു​റ​ത്തു​വി​ടു​മെ​ന്നും​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​മു​ര​ളി​ ​ഗോ​പി​ ​ത​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ലൂ​സി​ഫ​റി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​എ​മ്പു​രാ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങു​ന്ന​തി​ന് ​മു​ൻ​പ് ​ഈ​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​ ​വ​രു​ന്ന​ ​റി​പ്പോ​ർ​ട്ട്.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​അ​ഭി​നേ​താ​ക്ക​ളെ​യോ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രെ​യോ​ ​കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​നി​ല​വി​ൽ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല​ .