അനുസ്മരണ സമ്മേളനം
Monday 23 November 2020 1:29 AM IST
മുഹമ്മ: പുന്നപ്ര-വയലാർ സമര സേനാനി സി.കെ. കരുണാകരന്റെ ചരമ വാർഷിക അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ഛായാചിത്രത്തിനു മുന്നിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മണ സമ്മേളനം ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി കെ.കെ.ചന്ദ്രബാബു അദ്ധ്യക്ഷനായി. കെ. പ്രസാദ്, ജലജാ ചന്ദ്രൻ,എസ്.രാധാകൃഷ്ണൻ, സി.കെ.സുരേന്ദ്രൻ,പി.സുരേന്ദ്രൻ, ജെ.ജയലാൽ, ടി.ഷാജി, കെ.ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു.