പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ എത്തിയത് ഭൂഗർഭ തുരങ്കം വഴി,​ അതിർത്തിയിൽ ടണൽ കണ്ടെത്തി

Sunday 22 November 2020 10:15 PM IST

ന്യൂ​ഡ​ല്‍​ഹി: ന​ഗ്രോ​ട്ട​യി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​ല് ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ പാ​കിസ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നു ക​രു​തു​ന്ന ട​ണ​ല്‍‌ ക​ണ്ടെ​ത്തി. സാം​ബ സെ​ക്ട​റി​ലെ രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യി​ലാ​ണ് ട​ണ​ല്‍‌ ക​ണ്ടെ​ത്തി​യ​ത്. സാം​ബ​യി​ലെ റീ​ഗ​ല്‍ ഗ്രാ​മ​ത്തി​ല്‍ ബി​.എ​സ്‌.എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ടണൽ കണ്ടെത്തിയത്.. ന​ഗ്രോ​ട്ട​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ സാം​ബ​യി​ലെ ഈ ​ഭൂ​ഗ​ര്‍​ഭ തു​ര​ങ്കം ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​ത്. ട്ര​ക്കി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ഭീ​ക​ര​രെ സൈന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​രി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ വ​യ​ര്‍​ലെ​സ്, മ​രു​ന്നു​ക​ള്‍, വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പാ​കി​സ്ഥാ​നി​ലെ ഖൈ​ബ​ര്‍ പ​ഖ്തൂ​ണ്‍​ഖ്വാ​യി​ല്‍ നി ​ന്നു​ള്ള സൂ​ച​ന​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

നഗ്രോട്ട ഏറ്റുമുട്ടലിൽ പഠാന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാസിന്‍ ജാനിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയില്‍ ജെയ്ഷെ ഭീകരരെ നിയന്ത്രിക്കുന്നതില്‍ ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ദക്ഷിണ കാശ്മീരില്‍ ഇയാള്‍ക്ക് പലരുമായും രഹസ്യബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തീവ്രവാദ സംഘടനയുടെ തലപ്പത്തുള്ള മുഫ്തി റൗഫ് അസ്ഘര്‍ക്ക് കീഴിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്.