കവർച്ചാക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി

Monday 23 November 2020 3:28 AM IST

തിരുവനന്തപുരം: പഴവങ്ങാടി ഹോമിയോ ആശുപത്രിക്ക് സമീപം വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേല്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ ഫോർട്ട് പൊലീസ് പിടികൂടി. കരകുളം ഏണിക്കര നെടുമ്പാറ തടത്തരികത്ത് വീട്ടിൽ വട്ടൻബിനു എന്ന ബിനു (47), മണക്കാട് കരിമഠം കോളനിയിൽ വൂളത്തി സുരേഷ് എന്ന സുരേഷ് (48), പളളിച്ചൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ചാനൽക്കര വീട്ടിൽ ജവാൻ ഷാജി എന്ന ഷാജി (45), തൈക്കാട് വില്ലേജിൽ ജഗതി കണ്ണേറ്റുമുക്ക് കാരയ്ക്കാട് ലെയിനിൽ വയൽനികത്തിയ പുത്തൻ വീട്ടിൽ തല്ലുകൊള്ളി സന്തോഷ് എന്ന സന്തോഷ് (44) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തത്. കോട്ടയ്‌ക്കകം പഴവങ്ങാടി ഹോമിയോ ആശുപത്രിക്ക് മുൻവശത്തുവച്ച് വഴിയാത്രക്കാരനെ തടഞ്ഞു നിറുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ പ്രതികൾ ബ്ളേഡ് ഉപയോഗിച്ച് മുറിവേല്പിച്ച ശേഷം പണം തട്ടിയെടുക്കുകയുമായിരുന്നു. എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.