പൊലീസ് നിയമഭേദഗതിയിൽ എതിർപ്പുമായി സി പി എം കേന്ദ്രനേതൃത്വം,​ തിരുത്തൽ നിർദ്ദേശിച്ച് പിബി

Sunday 22 November 2020 11:21 PM IST

ന്യൂഡൽഹി: കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന വിവാദ പൊലീസ് നിയമ ഭേദഗതിയിൽ സി പി എം കേന്ദ്രനേതൃത്വത്തിനും കടുത്ത എതിർപ്പെന്ന് റിപ്പോർട്ട്.. ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും. ഇത് സംബന്ധിച്ച് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടതായി സൂചനയുണ്ട്.. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്..

പൊലീസ് നിയമഭേദഗതിയിൽ സംസ്ഥാനത്ത് പരക്കെ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ നേരത്തെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു..