നീർമാതളം ആരോഗ്യവും വർദ്ധിപ്പിക്കും; വൃക്ക, മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഫലപ്രദം

Monday 23 November 2020 12:08 AM IST

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ആയുർവേദ ഔഷധസസ്യമാണ് നീർമാതളം. ഇതിന്റെ ഇല, പട്ട, വേരിലെ തൊലി എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. വൃക്ക, മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് നീർമാതളം ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്ലാഡർ മസിലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശേഷിയ്ക്കും എല്ലുകളുടെ ബലത്തിനും ഹൃദയാരോഗ്യത്തിനും നീർമാതളം ഗുണം ചെയ്യും. നല്ല ദഹനത്തിനും ഉപയോഗിക്കാം. അമിതഭാരം കുറയ്ക്കാനും നിർമാതളം ഫലപ്രദമാണ്. മലബന്ധം കുറയ്ക്കാനും സന്ധിവേദനയും നീരും അകറ്റാനും സഹായിക്കുന്നു. ചർമപ്രശ്നങ്ങൾക്ക് നീർമാതളത്തിന്റെ ഇല അരച്ചിടുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. നീർമാതളത്തിന്റെ ഇല ഉണക്കിപ്പൊടിച്ച പൊടി തേനിനൊപ്പം ചേർത്ത് കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും. ഇതിൽ ധാരാളം ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഫ വത പ്രശ്നങ്ങൾക്കും പരിഹാരമാണ് നീർമാതളം.