നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തുടങ്ങി, ലാലിനെ വീണ്ടും വരവേറ്റ് വരിക്കാശ്ശേരി മന

Monday 23 November 2020 2:37 PM IST

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലൊക്കേഷൻ ചിത്രങ്ങളും ലാൽ പങ്കുവച്ചു.

Joined at the sets of my new movie Aaraattu Directed by Unnikrishnan B and written by Udayakrishna

Posted by Mohanlal on Sunday, 22 November 2020

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രേത്യകതയുമുണ്ട്. വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷൻ.

കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ആറാട്ട് എന്നാണ് റിപ്പോർട്ട്. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെൻസ് കാറായിരിക്കും ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും സൂചനയുണ്ട്.