കണ്ണൂരിൽ 264 പേർക്ക് കൊവിഡ്
Wednesday 25 November 2020 12:04 AM IST
രോഗമുക്തി 311 പേർക്ക്
കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച 264 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 245 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒമ്പതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും അഞ്ചു പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ചു പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 31,253 ആയി. ഇവരിൽ 311 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27,893 ആയി. 146 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 2199 പേർ വീടുകളിലും 521 പേർ സ്ഥാപനങ്ങളിലുമായ 2750 പേർ ചികിത്സയിലാണ്. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 16,783 പേരാണ്. ഇതിൽ 16,171 പേർ വീടുകളിലും 612 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 2,84,446 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,84,116 എണ്ണത്തിന്റെ ഫലം വന്നു. 330 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.