ജു​വ​ല​റി​ ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ​കേ​സ്: ഖ​മ​റു​ദ്ദീ​ൻ​ ​വീ​ണ്ടും​ ​ജ​യി​ലിൽ

Wednesday 25 November 2020 12:00 AM IST

കാ​സ​ർ​കോ​ട്:​ ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​ജു​വ​ല​റി​ ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ശേ​ഷം​ ​അ​ഞ്ചു​ദി​വ​സ​മാ​യി​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​എം.​സി.​ ​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എ​യെ​ ​വീ​ണ്ടും​ ​കാ​ഞ്ഞ​ങ്ങാ​ട് ​ജി​ല്ലാ​ ​ജ​യി​ലി​ലേ​ക്കു​ ​മാ​റ്റി.​ ​ഖ​മ​റു​ദ്ദീ​ന് ​ത​ൽ​ക്കാ​ലം​ ​ആ​ൻ​ജി​യോ​ ​പ്ലാ​സ്റ്റി​ ​ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് ​പ​രി​യാ​രം​ ​ക​ണ്ണൂ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ബോ​ർ​ഡ് ​തീ​രു​മാ​നി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​ൻ​ജി​യോ​ഗ്രാം​ ​ചെ​യ്ത​പ്പോ​ൾ​ ​ഹൃ​ദ​യ​ ​ധ​മ​നി​യി​ൽ​ ​ത​ട​സം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ ​ചെ​യ്യേ​ണ്ടി​ ​വ​രു​മെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​കെ.​ ​എം​ ​കു​ര്യാ​ക്കോ​സ്,​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​കെ​ ​സു​ധീ​പ്,​ ​ഡെ​പ്യൂ​ട്ടി​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​വി.​ ​കെ.​ ​മ​നോ​ജ്,​ ​ഹൃ​ദ്റോ​ഗ​ ​വി​ദ​ഗ്ധ​ൻ​ ​ഡോ.​ ​എ​സ്.​ ​എം.​ ​അ​ഷ്റ​ഫ്,​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​ര​ഞ്ജി​ത്ത് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​ഖ​മ​റു​ദ്ദീ​നെ​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ആ​ക്കി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ശേ​ഷ​മാ​ണ്‌​ ​മ​രു​ന്നു​ ​മാ​ത്രം​ ​ന​ൽ​കി​യാ​ൽ​ ​മ​തി​യെ​ന്ന് ​തീ​രു​മാ​നി​ച്ച​ത്.​ 56​ ​കേ​സു​ക​ളി​ലാ​ണ് ​ഖ​മ​റു​ദ്ദീ​ൻ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ത്.​ ​മൂ​ന്നു​ ​കേ​സു​ക​ളി​ൽ​ ​ജാ​മ്യം​ ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​പ്ര​തി​ഭാ​ഗം​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ ​ഹ​ർ​ജി​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​അ​റി​യു​ന്ന​തി​ന് ​മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

​കൂ​ട്ടു​പ്ര​തി​ക​ൾ​ ​ഒ​ളി​വിൽ ജു​വ​ല​റി​ ​നി​ക്ഷേ​പ​ ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ടി.​കെ.​ ​പൂ​ക്കോ​യ​ ​ത​ങ്ങ​ൾ,​ ​മ​ക​ൻ​ ​ഇ​ഷാം,​ ​സൈ​നു​ൽ​ ​ആ​ബി​ദീ​ൻ​ ​എ​ന്നി​വ​ർ​ ​ഇ​പ്പോ​ഴും​ ​ഒ​ളി​വി​ലാ​ണ്.​ ​ഇ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​നീ​ക്ക​ങ്ങ​ൾ​ ​എ​ങ്ങു​മെ​ത്തി​യി​ല്ല.