92 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

Wednesday 25 November 2020 12:25 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്തെ​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 92​ ​ല​ക്ഷ​വും​ ​ക​ട​ന്നു.​ ​മ​ര​ണം​ 1.35​ ​ല​ക്ഷ​ത്തോ​ട​ടു​ത്തു.​ ​അ​തേ​സ​മ​യം​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വീ​ണ്ടും​ 40,000​ത്തി​ന് ​താ​ഴെ​യെ​ത്തി.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 37975​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്. 480​ ​പേ​ർ​ ​മ​രി​ച്ചു.​ 42314​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​പു​തി​യ​ ​രോ​ഗി​ക​ളും​ ​മ​ര​ണ​വും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഡ​ൽ​ഹി​യി​ലാ​ണ്.​ ​പ്ര​തി​ദി​ന​ ​രോ​ഗ​മു​ക്ത​ർ​ ​കൂ​ടു​ത​ൽ​ ​കേ​ര​ള​ത്തി​ൽ.​ ​ക​ഴി​ഞ്ഞ​ 17​ ​ദി​വ​സ​മാ​യി​ ​രാ​ജ്യ​ത്ത് ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​ എണ്ണം അ​ര​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യാ​ണ്. രാ​ജ്യ​ത്തെ​ ​ആ​കെ​ ​പ​രി​ശോ​ധ​ന​ 13.3​ ​കോ​ടി​ ​ക​വി​ഞ്ഞു.​ ​ദേ​ശീ​യ​ ​രോ​ഗ​സ്ഥി​രീ​ക​ര​ണ​ ​നി​ര​ക്ക് 6.87​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പ്ര​തി​ദി​ന​ ​രോ​ഗ​ ​സ്ഥി​രീ​ക​ര​ണ​ ​നി​ര​ക്ക് 3.45​ ​ശ​ത​മാ​ന​മാ​യും​ ​കു​റ​ഞ്ഞു.​ ​ചി​കി​ത്സ​യി​ലു​ള്ള​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​തു​ട​ർ​ച്ച​യാ​യി​ ​കു​റ​യു​ക​യാ​ണ്.​ ​നി​ല​വി​ൽ​ 438667​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 93.76​ ​ശ​ത​മാ​നം.